മെച്ചപ്പെട്ട ജീവിതസൌകര്യമോ തൊഴില്‍ സൌകര്യമോ തേടിയാണ് ഇന്നുകളില്‍ ഒരു ശരാശരി മനുഷ്യന് പ്രവാസിയാവുന്നത്. യഥാര്ത്തത്തില് യുദ്ധമോ രാഷ്ടീയ പ്രതിസന്ധികളൊ ഒക്കെയാണ് പ്രവാസികളെ സൃഷ്ടിച്ചിരുന്നത്. ജനിച്ചനാട് ഒരു പക്ഷേ അറിയാതെ പോകുന്ന നിരവധി നൊമ്പരങ്ങള് ഒരു പ്രവാസിയുടെ ജീവിതത്തില് പലകുറിസംഭവിക്കും. ജീവിക്കുന്ന ദേശത്തെ ഒരിക്കലും സ്വന്തംജന്മദേശത്തിന്റെ അത്ര സുഖകരമാക്കുവാന് പ്രവാസിക്കു കഴിയാറില്ല. എന്നും തിരിച്ചു പോക്കിന്റെ ഓര്മ്മകളൊ നാടിന്റെ നന്മകളൊ ഒക്കെ ആണ് പലപ്പോഴും ഒരു പ്രവാസിയെ എഴുത്തുകാരനാക്കുന്നത്. പലപ്പൊഴും നഷ്ടപെടലുകളുടെ അടയാളപ്പെടുത്തലുകള് എന്ന നിലയില്‍ നമുക്കിതിനെ വീക്ഷിക്കാം.
ഇന്ദ്രപ്രസ്ഥം കവിതകള് എന്ന ഈ ബ്ളോഗ് പ്രവാസ കവിതകള് എന്ന നിലയില്‍ ആണ് തുടക്കം കുറിക്കുന്നത്. പ്രശസ്തരും അപ്രശസ്തരും ഒന്നിക്കുന്ന ഒരു കൂട്ടായ്മ ഇതിലെ ആദ്യ പോസ്റ്റിന്റെ തന്നെ കവിതകളെ വിലയിരുത്തുമ്പോള് പ്രവാസം സൃഷ്ടിച്ചിരിക്കുന്ന വിഹ്വലതകളെയുംവേദനകളെയും അക്ഷരപൂര്ത്തിയില്‍ നമുക്കിവിടെ കണ്ടെത്താം.
9/11 ശേഷം ലോക പോലീസായ എല്ലാ അമേരിക്കന് ഭീതികളെയും തുറന്നുകാട്ടുന്ന ഒന്നാണ് പ്രശസ്ത എഴുത്തുകാരന് ജയന് കെ സിയുടെ സര്‍വയ്‌ലന്‍സ് എന്ന കവിത.രോമകൂപങ്ങള് പൊട്ടിയൊഴുകുന്ന പ്രണയത്തിന്റെ പളുങ്കുപുഴയുമായി അലയുന്ന ഒരു യുവാവിന്റെ പിന്നാലെ സഞ്ചരിക്കുന്ന അമേരിക്കയുടെ ചാരക്കണ്ണുകളെ ദൃ\ശ്യവത്കരിച്ചിരിക്കുന്നു. വളിപോലും ആണവായുധ പരീക്ഷണമായിക്കൂടെന്നു സംശയിക്കുന്ന 9/11 നു ശേഷമുള്ള അമേരിക്കന് ഭീതിയെ കണക്കറ്റു പ്രഹരിക്കുന്നുണ്ടിതില്‍ . മനുഷ്യന്റെ സ്വകാര്യതയ്ക്കുമേല്‍ ഉള്ള കടന്നു കയറ്റവും മനുഷ്യാവകാശ ധ്വംസനവും ഭരണകൂടത്തിന്റ ജോലിയായ് മാറിയിരിക്കുന്ന ദേശം ആണല്ലോ അമേരിക്ക. ലോക പോലീസിന്റെ പൊള്ളത്തരത്തെയും പേടിച്ചുതൂറിത്തരത്തെയും അതുമൂലം മനുഷ്യര്ക്കു നഷ്ടമാവുന്ന സ്വകാര്യതയെയും ആസ്വാദകര്ക്ക്‍മുന്നില്‍ എത്തിക്കുന്നതില് കവി വിജയം നേടിയിരിക്കുന്നു.
കൂലി കൊടുക്കാതെ ജോലിയുടെ പങ്കു തിന്നുന്ന ഒരു പ്രശസ്തവര്ഗ്ഗമാണ് മലയാളത്തിലെ മുന്കിട വാരികകളില് പലതും പേജ് ഡിസൈn ചെയ്യുന്നവരാണ് കവിത തിരഞ്ഞെടുക്കുന്നത് തന്നെ. അതിനിടയിലുള്ള മണ്ടന്മാരായ പത്രാധിപകോമാളികളെ ഒഴിവാക്കുവാൻ ബ്ലോഗെന്ന മാധ്യമത്തിനു കഴിയും എന്ന് നമുക്ക് വിശ്വസിക്കാം.
നല്ല കവിതകള് എഴുതാനറിയുമെങ്കിലും ഇടയില് വരട്ടുചൊറിമാന്തുമ്പോലെ ചില വരികള് കുറിച്ച് സമയം കളയാറുള്ള വില്‍സന്‍ ഇക്കുറി അതിനെ ഒക്കെ വിസ്മൃതിയിലാക്കി ആകാശമൈതാനത്ത് കാല്പന്തുതട്ടുന്ന പ്രവാസിയെയുംകൊണ്ടാണ് എത്തിയിരിക്കുന്നത്.ലോകം എന്നും ഓര്ക്കുന്ന പട്ടിണി ചിത്രങ്ങളില് അധികവും സുഡാനില് നിന്നുള്ളതാണ് ഭൂമിയിലെ വിശപ്പിന്റെ യും പട്ടിണിയുടെയും നാട്ടിലെ പ്രജകളില്‍ ഒരാളെങ്കിലും കല്പ്പന്തുകളിക്കായ് ബാക്കിയായൊ എന്ന കൗതുകം ആണ് ആദ്യം തോന്നുക.സുഡാന് കാരനും കവിയും പ്രവാസത്തിലാണ് . കാല് പന്തുകളിക്ക് ലോകത്തിന്റെ എല്ലാ ദിക്കിലും ഒരേ നിയമങ്ങളും. ഇതിലെ പന്ത് എന്ന വസ്തുവിനെ ജീവിതം എന്നു മുറിച്ചു വായിക്കാനും സാധിച്ചുവെങ്കില്‍ ..... ഗോളടിക്കാനറിയുന്നവന് പന്തു തട്ടാനുള്ള വിശ്ശപ്പാണ് ഏറ്റവും വലിയ വിശ്ശപ്പെന്നുള്ള തിരിച്ചറിവില്‍ നിന്നും 'കവിത'യാരംഭിക്കുന്നു. ഇടയില്‍ സുഡാന്‍ കാരനെ വിട്ട് തന്നിലെക്കിറങ്ങിയ കവിയാവട്ടെ തന്നെതന്നെ തിരിച്ചറിയുന്നത് ഏതു കൂട്ടത്തില്‍ ആവും എന്ന് വെളിപ്പെടുത്തുന്നു. വഞ്ചിയും വലയുമില്ലാതെ സ്രാവിനു സമീപത്ത് നീന്തുമ്പോള് ശരീരം തരിക്കുന്ന മുക്കുവനെ പോലെയും കരയുന്ന കുഞ്ഞിനുമുന്നില്‍ മാറു ചുരത്തുന്ന കന്യാസ്ത്രീയെ പോലെയുംനിസ്സഹായന് .
ഭൂതകാലത്തിന്റെ സ്മരണകളില് മുങ്ങിയാകും സൂര്യനെ പന്താക്കി മാറ്റിയത്. നൃത്തം എന്ന ഈ കവിത അനിതര അസാധാരണമായ അനുഭൂതിയെ നല്കുന്നുണ്ട്.
.
ടിപി അനില്‍കുമറിന്റെ 'പരിഭാഷ' എന്ന കവിതവായിക്കുമ്പോള്‍ സ്വന്തം ഗ്രാമത്തിലെക്ക് കൂട്ടികൊണ്ടു പോകുവാന്‍ നിത്യം കാണുന്ന പരിചയക്കാരായ അന്യ ദേശക്കാരനൊന്നുമല്ല കാരണക്കാര്‍ കേവലം ഒരു ചെടിയുടെ പരിചയം തുളുമ്പുന്ന നില്പ്പുമതി എന്നു മനസ്സിലാക്കാം. വിസയില്ലാത്ത പണിക്കാരനെപ്പോലെ അന്യദേശത്തോര്‍മ്മകളുമായ് വന്നത് ഇഷ്ടമായില്ലെങ്കിലൊ എന്നു ഭയക്കുമാറുള്ള അതിന്റെ പരുങ്ങലും അനില്‍ വരച്ചിടുമ്പോള്‍ പുതിയ കാലത്തിന്റെ വര്‍ണ്ണനകളില്‍ എത്ര മാറ്റ്മുണ്ടെങ്കിലും അനുഭവിപ്പിക്കുന്ന ഹൃദ്യത കാലാതീതം ആണെന്നു നമുക്ക് മനസ്സിലാകുകയും അതിനുവേണ്ടി ചന്ദസ്സിന്റെയും വൃത്തതിന്റെയും കൂട്ടു വേണ്ട എന്നും കവി തെളിയിക്കുന്നു.
പ്രതീക്ഷയുണര്‍ത്തുന്ന എഴുത്തുകാരിയാണ് ദേവസേന. വിഘടിത ജലമോര്‍മ്മനീറ്റവെ അക്ഷരജലനീരു ദാഹമാറ്റുന്ന കവിതയാണ് എച്ച് റ്റു ഒ. പുഴയ്ക്കും അരുവിക്കുമിടയില്‍ എന്തോ ചേരാതെ നില്‍ക്കുന്നുണ്ട്.പുഴ ക്ഷീണിച്ച് തോടാവുമോ അതോ അരുവിയോ അല്ലെങ്കില്‍ അരുവികള്‍ ചേര്‍ന്ന് പുഴയാകുമോ? എങ്കിലും........ അപ്രസ്കതാമയ മോഹാരുവിനീന്തി കവിത മുന്നേറുമ്പോളും കുടിനീരിനായ് ജലമല്ല ചുറ്റിലും. "ഉപ്പുവെള്ളമണെക്കെ, ദേശാന്തര കുപ്പിവെള്ളം
കുടിച്ചു രസി"ക്കുന്ന നാട്ടില്‍ 'കഠിനമായ വരണ്ട ദാഹത്തിന്'(?) കോളകളും മദ്യവും മാത്രം കാണ്‍കെ
സ്നേഹം പോലെ നിര്‍മ്മലമായ ജലമന്വേഷിക്കുന്നു കവി ഭാവന നന്നായി.
നഗരജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാണിച്ചു തരുന്ന ഒന്നാണ് 'മുംബെ നഗരകവിത' സമാഹാരം. പ്രവാസി മലയാളികളുടെ പുസ്തകങ്ങളില്‍ വിലപ്പെട്ട ഒന്നാണ് നഗര കവിത സമിതിയുടെ ഈ പുസ്തകം. അതിന്റെ ദൃഷ്ടാന്തമായ് രണ്ട് കവിതകള്‍ ചേ ര്‍ത്തിരിക്കുന്നു.
പി ഹരികുമാറിന്റെ 'ആന്‍ എന്‍ കൗണ്ടര്‍ വിത്ത് സക്കുബായ്' എന്നകവിത നോക്കാം ഏതു പ്രാവാസിയും അനുഭവിക്കുന്ന പ്രാദേശികവാതത്തിന്റെ ചില നോവുകള്‍ ഉണ്ട് ഗള്‍ഫിലായാലും മുംബയിലായലും അമേരിക്കയിലായാലും പ്രവാസികള്‍ക്ക് നേരെ മിക്കയിടത്തും തിണ്ണമിടുക്കിന്റെ പല തരം എതിര്‍പ്പുകള്‍ നേരിടേണ്ടി വരാറുണ്ട് പീഡനങ്ങളും. അതൊക്കെയനുഭവിക്കുമ്പോളും അതിനൊക്കെ എല്ലായിടത്തും നല്‍കുന്ന ഉത്തരം ഒന്നാണോ എന്നറിയാന്‍ കവിതയുടെ അവസാന വരികള്‍ നോക്കിയാല്‍ മതി .
'എന്നാലും... നമ്മളൊരു തെറ്റും ചെയ്യാതെ....
എന്താ മുംബയ് മതിയായെന്നുണ്ടോ?
"ഹേയ് എനിക്കത്രയ്ക്കങ്ങു നൊന്തും മറ്റുമില്ല".
ഇനി മറ്റൊരു കവിത 'മഴ വന്നപ്പോള്‍' എന്നതാണ് ലളിതമായ ഭാഷയിൽ ഒരു മഹാവിപത്തിനെചൂണ്ടികാണിച്ചിരിക്കുന്നു. നഗരവല്‍ക്കരണം ഗ്രാമങ്ങളെ മാത്രമല്ല ഒടുവില്‍ നഗരത്തെതന്നെ ഇല്ലായ്മ ചെയ്യുമെന്ന് മുംബയിലെ ഒരു മഴക്കാലം നമ്മെ അറിയിച്ചതാണല്ലൊ അതിനൊപ്പം മണലും കാടും മരവും മണ്ണും ഒക്കെ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ഒപ്പം ഉണ്ടാവുന്ന ദുരിതങ്ങള്‍ സുഗ്രാഹ്യമായ് വരച്ചുകാട്ടിയിരിക്കുന്നു ഈ കവിതയില്‍.
കവിത വായനയില് നിന്നും വയനക്കാര് അകന്നു പോകുന്നു എന്ന പരിഭവങ്ങള്ക്കിടയില് നിരവധി ഹിറ്റുകള് സ്രിഷ്ടിച്ച നിരവധി കവിതകള് ബ്ളോഗഗത്ത് സജീവമാണ് വായനക്കാര്ന്റെ നേര് പ്രതികരണങ്ങളും പ്രതിഷേധങ്ങളും അനുമോദനങ്ങളും കവികള്ക്ക് ലഭിക്കുന്നതും ആയ ഒരു സ്വതന്ത്ര ഇടം. എഴുത്തുകാരന് തന്നെ പ്രസാധകനാകുന്ന ഭൂലോകത്ത് നിന്നും കൊടകര പുരാണം പോലുള്ള ആയിരക്കണക്കിനു വായനക്കാരെ സൃഷ്ടിച്ച ബ്ളോഗാണ് ആദ്യമായ് അച്ചടി രൂപം പൂണ്ടത്. കവിതകളില് വിഷ്ണുപ്രസ്സദിന്റെ കുളം അധികം പ്രാന്തത്തി എന്ന കവിതയും . ബ്ളോഗില് മാത്രം പ്രസിദ്ധീകരിച്ച കവിതകള് നേരിട്ട് ആഴ്ചപതിപ്പുകളിലേക്ക് പോയ നിരവധി കവികള് ഉണ്ട് ഇതില് കുഴൂര് വിത്സന് സംവിദാനന്ദ് എന്നിങ്ങനെ പലരുടെയും കവിതകള് എഡിറ്ററന്മാര് സെലക്ട് ചെയ്തതാണ് അതുപോലെ കുഞ്ഞുപ്രായത്തില്‍ തന്നെ വലിയ രചനകള് അല്ലെങ്കില് കൃത ഹസ്തരെ പോലെ എഴുതുന്ന അഭിരാമിയെ പോലെ കേവലം നെറ്റ് മുഖാന്തിരം പ്രിന്റ് മീഡിയയിലേക്ക് വന്ന കവികളും കവിതകളും നിരവധി . അതില് വിഷ്ണുപ്രാസാദ് നജൂസ് തുടങ്ങി നിരവധി യുവകവികള് ബ്ളോഗില്‍ സ്വയം പ്രസാധകരായി ശ്രദ്ധ നേടിയവരാണ് വന്കിട പ്രസാധകരും അച്ചടി മാദ്ധ്യമമുതലാളിമാരും ചേർന്ന് എഴുത്തുകാരന് മുന്നിൽ സൃഷ്ടിച്ചിരുന്ന അതി ശക്തമായ ഭിത്തിയെ ബ്ളോഗുകള് ഭേദിച്ചു കഴിഞ്ഞു. പകരം എഴുത്തുകാരന് നേരിട്ട് വായനക്കാരനിലേക്കും തുടര്ന്ന് പ്രസാധകന്/ എഡിറ്ററിലേക്കും എത്തിച്ചേരുന്നു പുതിയ കാഴ്ചയ്ക്കാണ് ബ്ളോഗെന്ന മാദ്ധ്യമം തുടക്കം കുറിച്ചത് . (തുടരും)
Thursday, October 16, 2008
Subscribe to:
Posts (Atom)